ഹര്‍ഭജന്‍ സിങ് ഏഴാം ഓവറില്‍ ശിഖര്‍ ധവാന്‍ സിംഗിളിനായി ശ്രമിക്കുന്നതിനിടെയാണ് സംഭവം
പൂനെ: ക്യാപ്റ്റന് കൂള് എന്നാണ് ചെന്നൈ സൂപ്പര് കിങ്സ് ക്യാപ്റ്റന് ധോണി അറിയപ്പെടുന്നത്. ഗ്രൗണ്ടിലും പുറത്തും അദ്ദേഹത്തിന്റെ പെരുമാറ്റം അങ്ങനെ തന്നെ. ഇന്ത്യന് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോഴും ചെന്നൈയുടെ തല അങ്ങനെയായിരുന്നു.
അപൂര്വമായിട്ട് മാത്രമാണ് അദ്ദേഹം താരങ്ങളുടെ നേര്ക്ക് ദേഷ്യത്തോടെ നോക്കുക പോലും ചെയ്യുന്നത്. എന്നാല് വളരെ രസകരമായ ഒരു നിമിഷം ചെന്നൈ സൂപ്പര് കിങ്സ്- സണ്റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയുണ്ടായി.
ഹര്ഭജന് സിങ് ഏഴാം ഓവറില് ശിഖര് ധവാന് സിംഗിളിനായി ശ്രമിച്ചു. ഷോര്ട്ട് ലെഗിലേക്ക് ധവാന് പന്ത് തട്ടിയിട്ടു. പന്തെടുക്കാനായി സ്റ്റംപിന് പിറകില് നിന്ന് ധോണി ഓടിയെത്തി. ഡീപ് മിഡ് വിക്കറ്റില് നിന്ന് ജഡേജയും. ഇതിനിടെ ധവാന് സിംഗിള് നേടി.
എന്നാല് ഗ്ലൗസ് അഴിച്ച് ധോണി പന്തെടുത്ത് ജഡേജയുടെ നേര്ക്ക് എറിയുന്ന രീതിയില് അംഗ്യം കാണിച്ചു. പന്ത് ദേഹത്ത് കൊള്ളുമെന്ന് പേടിച്ച് ജഡേജ മുഖം പൊത്തിപ്പിടിക്കുന്നതും വീഡിയോയില് കാണാമായിരുന്നു. രസകരമായ വീഡിയോ കാണാം...



