ജപ്പാന്‍ ഓപ്പണ്‍: ശ്രീകാന്തും പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്‌തമിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 2:10 PM IST
Japan Open K Srikanth Out and Indian Campaign Ends
Highlights

ശ്രീകാന്ത് കൊറിയയുടെ ലീ ഡോങ് കീനിനോട് തോറ്റു. സ്‌കോര്‍ 21-19, 16-21, 18-21. ജപ്പാന്‍ ഓപ്പണില്‍ പിവി സിന്ധുവും എച്ച് എസ് പ്രണോയിയും നേരത്തെ പുറത്തായിരുന്നു. 

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ കെ ശ്രീകാന്തും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ക്വാര്‍ട്ടറില്‍ ഏഴാം സീഡായ ശ്രീകാന്ത് കൊറിയയുടെ ലീ ഡോങ് കീനിനോട് ഒരു മണിക്കൂര്‍ 19 മിനുറ്റ് നീണ്ട പോരാട്ടത്തിലാണ് കീഴടങ്ങിയത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ശ്രീകാന്തിന്‍റെ തോല്‍വി. 

സ്‌കോര്‍ 21-19, 16-21, 18-21. ജപ്പാന്‍ ഓപ്പണില്‍ നിന്ന് പിവി സിന്ധുവും എച്ച് എസ് പ്രണോയിയും നേരത്തെ പുറത്തായിരുന്നു. മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്ത് ഗോള്‍ഡ്‌കോസ്ററ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

loader