മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹത്തിന്‍റെ ആരവങ്ങള്‍ അടങ്ങും മുന്‍പ് വീണ്ടും ക്രിക്കറ്റ് ബോളിവുഡ് പ്രണയകഥ.
തെന്നിന്ത്യന്‍ സിനിമ താരം റാഷി ഖന്നയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റാഷി ബുംറയോടുള്ള ഇഷ്ടവും, ആരാധനയും തുറന്ന് പ്രകടിപ്പിച്ചത്.
ഇന്ത്യന്‍ ടീമിനോടുള്ള താല്‍പ്പര്യം തുറന്നു പ്രകടിപ്പിച്ച താരം ബുംറയുണ്ടെങ്കില്‍ ഇന്ത്യയുടെ ഒറ്റ മത്സരം പോലും ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.
