കൊല്‍ക്കത്ത: ഫിറ്റ്നസ് കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പേസര്‍ ജസ്‌പ്രീത് ബൂമ്രയുടെ വെല്ലുവിളി. ട്വിറ്ററില്‍ താരം പോസ്റ്റ് ചെയ്ത ചിത്രം കണ്ട ആരാധകര്‍ അമ്പരന്നു. ബൂമ്രയുടെ സിക്‌സ് പാക് കണ്ടതോടെ ആരാധികമാര്‍ താരത്തിനു പിന്നാലെ കൂടി. കഠിനാധ്വാനവും ആത്മസമര്‍പ്പണവും മികവുറ്റതാക്കുന്നു എന്ന തലക്കെട്ടോടെയുള്ളതാണ് ചിത്രം. ജിമ്മില്‍ വെയ്റ്റ്‌ലിഫ്റ്റ് ഉയര്‍ത്തുന്ന വീഡിയോയും ഇന്ത്യന്‍ പേസര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ടീമില്‍ നിലനില്‍ക്കാന്‍ താരങ്ങളുടെ ഫിറ്റ്നസ് നിര്‍ബന്ധമാണെന്ന് വിരാട് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ കായികക്ഷമതാ പരിശോധനയായ യോയോ ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ താരങ്ങള്‍ക്ക് ടീമിലെത്താനാകൂ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫിസിക്കല്‍ ട്രെയിനറായ ശങ്കര്‍ ബസുവാണ് യോയോ ടെസ്റ്റ് എന്ന ആശയത്തിനു പിന്നില്‍. ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ടീമിനൊപ്പം കൊല്‍ക്കത്തയിലാണ് ജസ്‌പ്രീത് ബൂമ്രയിപ്പോള്‍.
