ശ്രീലങ്ക- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇപ്പോള്‍ 278 റണ്‍സ് ലീഡായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ ഒമ്പതിന് 324 എന്ന നിലയിലാണ്. 124 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന്  ലീഡ് സമ്മാനിച്ചത്.

കാന്‍ഡി: ശ്രീലങ്ക- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇപ്പോള്‍ 278 റണ്‍സ് ലീഡായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ ഒമ്പതിന് 324 എന്ന നിലയിലാണ്. 124 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. സ്‌കോര്‍ ഇംഗ്ലണ്ട് 290 & 324/9. ശ്രീലങ്ക 336.

രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍ ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ജാക്ക് ലീച്ചിനെ അവര്‍ക്ക് നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ ജെന്നിങ്‌സിനും (26) പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. എന്നാല്‍ റൂട്ട്- റോറി ബേണ്‍സ് (59) സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഇരുവരും പുറത്തായ ശേഷം മധ്യനിര പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സി (പുറത്താവാതെ 51) ന്റെ ഇന്നിങ്‌സ് ഇംഗ്ലണ്ടിന് ആശ്വാസമായി. 

ശ്രീലങ്കയ്ക്ക് വേണ്ടി അകില ധനഞ്ജയ ആറ് വിക്കറ്റ് നേടി. ദില്‍റുവാന്‍ പെരേരയ്ക്ക് രണ്ട്് വിക്കറ്റുണ്ട്. നാളെ ആദ്യ ഓവറുകളില്‍ തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കി തിരിച്ചടിക്കുകയായിരിക്കും ശ്രീലങ്കയുടെ പദ്ധതി. മൂന്ന് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 0-1ന് മുന്നിലാണ്.