പരുക്കില്‍ നിന്ന് മോചിതനാകാത്ത യുവാൻ മാർട്ടിൻ ഡെൽപോട്രോ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് പിൻമാറി. ലോക അഞ്ചാം നമ്പര്‍ താരമാണ്.
ബ്യൂണസ് ഐറിസ്: ലോക അഞ്ചാം നമ്പർ താരം യുവാൻ മാർട്ടിൻ ഡെൽപോട്രോ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് പിൻമാറി. കാൽമുട്ടിനേറ്റ പരുക്കിൽ നിന്ന് മോചിതനാവാത്തതിനെ തുടർന്നാണ് ഡെൽപോട്രോയുടെ പിന്‍മാറ്റം.
Scroll to load tweet…
ഒക്ടോബറിൽ നടന്ന ഷാംഗ്ഹായ് മാസ്റ്റേഴ്സ് ടൂർണമെന്‍റിനിടെയാണ് ഡെൽപോട്രോയ്ക്ക് പരിക്കേറ്റത്. 2009ലെ യു എസ് ഓപ്പൺ ചാമ്പ്യനായ ഡെൽപോട്രോ നിരവധി തവണ പരുക്കിന്‍റെ പിടിയിലായ താരമാണ്.
