ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് മല്‍സരത്തിന് ഒരാഴ്‌ച ബാക്കിനില്‍ക്കെ വിരാട് കോലിയെ വെല്ലുവിളിച്ച് പാക് ബൗളര്‍. വിരാട് കോലിയെ വീഴ്‌ത്തുമെന്നാണ് പാക് പേസര്‍ ജുനൈദ്ഖാന്റെ ആവകാശവാദം. ഇതുവരെ നാലു കളികളില്‍ മൂന്നിലും കോലിയുടെ വിക്കറ്റെടുത്തതുപോലെ ചാംപ്യന്‍സ് ട്രോഫിയിലും കോലിയുടെ വിക്കറ്റെടുക്കുമെന്ന് ജുനൈദ് പറയുന്നു. കോലി മികച്ച ബാറ്റ്‌സ്‌മാനായിരിക്കും. പക്ഷേ തന്റെ മുന്നില്‍ കോലി വീഴുമെന്ന് ജുനൈദ് പറയുന്നു. ഇരുവരും മുഖാമുഖം വന്ന നാലു കളികളില്‍ കോലിയെ മൂന്നു തവണ ജുനൈദ് ഖാന്‍ പുറത്താക്കിയിട്ടുണ്ട്. ജുനൈദിനെതിരെ 22 പന്ത് നേരിട്ടിട്ടുള്ള കോലിക്ക് വെറും രണ്ടു റണ്‍സ് മാത്രമാണെടുത്തിട്ടുള്ളത്.