ബംഗലുരുവിലെ ജയത്തോടെ ഓസ്‍ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യ മേല്‍ക്കൈ നേടിയതായി ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. കോലിയുടെ ബാറ്റിംഗ് ഫോമില്‍ ആശങ്ക വേണ്ടെന്നും കപില്‍ ദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബെംഗളൂരുവിലെ ജയത്തോടെ ഓസ്‍ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടാനായെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. മികച്ച ലീഡ് നേടിയ ശേഷമുള്ള തോല്‍വി ഓസീസിനെ തളര്‍‍ത്തു. കോലിയുടെ ബാറ്റിംഗ് ഫോമില്‍ ആശങ്ക വേണ്ടെന്നും കപില്‍ പറഞ്ഞു. കളിക്കളത്തിലെ പെരുമാറ്റം അതിരുവിടാതിരിക്കാന്‍ ഇരു ടീമും ശ്രദ്ധിക്കണം. ഒരു പരിധി വരെ ആവേശം നല്ലതാണ് . എന്നാല്‍ അതിര് കടന്നാല്‍ മോശമാണ് . മര്യാദ കൈവിടാന്‍ പാടില്ല. രണ്ട് ടീമുകള്‍ക്കും ഒരു പോലെ ഉത്തരവാദിത്തം ഉണ്ട് - കപില്‍ ദേവ് പറഞ്ഞു.