Asianet News MalayalamAsianet News Malayalam

ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം; 1-1

kerala blasters 1 and kolkata 1 at half time
Author
First Published Dec 18, 2016, 8:57 AM IST

 

കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍ ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ഓരോ ഗോള്‍ വീതം നേടി. മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് കൊല്‍ക്കത്ത ആയിരുന്നെങ്കിലും മുപ്പത്തിയേഴാം മിനിട്ടില്‍ ഹെഡറിലൂടെ മലയാളി താരം മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആഘോഷത്തിന് ആധികം ആയുസ് ഉണ്ടായിരുന്നില്ല. നാല്‍പ്പത്തിനാലാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ താരം സെന്‍ട്രിക് സെറീനോയിലൂടെ കൊല്‍ക്കത്ത മറുപടി നല്‍കി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരം ആരോണ്‍ ഹ്യുഗ്സ് പരിക്കേറ്റ് പുറത്തായത്, വലിയ തിരിച്ചടിയായിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios