കൊച്ചി: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്കെതിരായ കളിയില്‍നിന്ന് ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂമിനെ ഒഴിവാക്കി പകരം ഇറങ്ങിയ മാര്‍ക് സിഫിനോസ് കേരള ബ്ലാസ്‌റ്റേഴ്‌സിന് നല്‍കിയത് ആദ്യ ഗോള്‍. ആരാധകര്‍ക്ക് ആഹ്ലാദത്തിന്‍റെ നിമിഷം സമ്മാനിച്ച ആ വിദേശകളിക്കാരനെ കുറിച്ച് അറിയാം.
2017-18ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എഡിഷനിലേക്കുള്ള കേരളബ്ലാസ്റ്റേഴ്‌സിന്‍റെ ആറാമത്തെ വിദേശകളിക്കാരനാണ് മാര്‍ക് സിഫനോസ്. ഡച്ച് സ്‌ട്രൈക്കറാണ് മാര്‍ക് സിഫനോസ്
- ഗ്രീക്ക് വംശജനായ ഡച്ച് കളിക്കാരനാണ് സിഫനോസ്.
- ആം സ്റ്റര്‍ ഡാമില്‍ ജനനം.
- 21 വയസ്സ്. നേരത്തെ, 22കാരനായ ഘാന താരം പെകുസനെയും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ നിരയിലെത്തിച്ചിരുന്നു.

- ഡച്ച് ക്ലബായ ആര്‍.കെ.സി വാല്‍വിജ്കിന് വേണ്ടിയാണ് നിലവില്‍ സിഫനോസ് കളിക്കുന്നത്. ക്ലബിന്‍റെ സീനിയര്‍ ടീമിനായി മൂന്ന് കളികളിലേ താരം കളിച്ചിട്ടുള്ളൂ.
- ഡച്ച് കോച്ചായ മ്യൂളസ്റ്റീന്‍ തന്നെയാണ് തന്‍റെ രാഷ്ട്രത്തില്‍ നിന്നുള്ള താരത്തെ ക്ലബിലെത്തിക്കുന്നത്.
- ആറടി മൂന്നിഞ്ച് ഉയരമുള്ള താരം ഹെഡറുകള്‍ തൊടുക്കാന്‍ കേമനാണ്.

- ഹ്യൂം, വിനീത് എന്നിവര്‍ക്കൊപ്പം സിഫനോസിനെ വിന്യസിക്കാനാകും മ്യൂളസ്റ്റീന്‍റെ പ്ലാന്‍. താരതമ്യേന അനുഭവ സമ്പത്തു കുറഞ്ഞ താരമാണ് എന്നത് പോരായ്മയാകും.
- ആറു പേരെ ടീമിലെടുത്ത സാഹചര്യത്തില്‍ രണ്ട് വിദേശകളിക്കാരെ മാത്രമേ ഇനി ബ്ലാസ്റ്റേഴ്‌സിന് കരാര്‍ ചെയ്യാനാകൂ.
- പരിചയസമ്പത്തുള്ള വെസ്ബ്രൗണ്‍, ഹ്യൂം, റച്ചുബ്ക, യുവതാരങ്ങളായ പെകുസണ്‍, സിഫിനോസ്, നെമാന്‍ജ ലാകിച് പെസിക്‌എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിദേശ സൈനിങ്.

