ആരാധകരോട് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേര്‍സ് നായകന്‍

First Published 2, Mar 2018, 9:10 AM IST
kerala blasters captain statement to fans
Highlights
  • പ്ലേ ഓഫില്‍ പോലും എത്താതെ തോറ്റ് മടങ്ങിയിരിക്കുകയാണ് ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേര്‍സ്

കൊച്ചി: പ്ലേ ഓഫില്‍ പോലും എത്താതെ തോറ്റ് മടങ്ങിയിരിക്കുകയാണ് ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേര്‍സ്. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്.സി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളത്തെ തറപറ്റിച്ചത്. തോല്‍പ്പിച്ചത്. തോൽവിക്ക് ശേഷം മഞ്ഞപ്പടയുടെ ആരാധകരോട് മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് നായകൻ ജിങ്കൻ. 

ബാം​ഗ്ലൂരിനെതിരായ മത്സരത്തിൽ ആരാധകര്‍ക്ക് വേണ്ടി ജയിക്കേണ്ടിയിരുന്നു. കാരണം ആരാധകരുടെ ഭാ​ഗത്തു നിന്നും കിട്ടിയ പിന്തുണ അമൂല്യമായിരുന്നു. അവർ ആ ജയം ഞങ്ങളെക്കാള്‍ അവര്‍ അർഹിച്ചിരുന്നു. അവരെ നിരാശരാക്കിയതിൽവിഷമമുണ്ട്. ഒപ്പം സൂപ്പര്‍ കപ്പില്‍ യോഗ്യത നേടാത്തതിലും വലിയ സങ്കടമുണ്ട്.

കളിയിൽ ഞങ്ങൾക്ക് ഗോളടിക്കാന്‍ അവസരങ്ങളുണ്ടായിരുന്നു. പക്ഷെ അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾക്കായില്ല. ഫുട്ബോൾ എന്നാൽ അങ്ങനെയാണല്ലോ.  പ്ലേ ഓഫ് പ്രതീക്ഷകളൊക്കെയും തകര്‍ന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്നലത്തെ ബാംഗ്ലൂര്‍ എഫ്.സിയ്‌ക്കെതിരായ മത്സരം ഒരു പ്രസക്തിയുമില്ലായിരുന്നുവെങ്കിലും എങ്കിലും തങ്ങളുടെ അവസാന മത്സരം ജയിച്ച് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി സീസണ്‍ അവസാനിപ്പിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. 

എന്നാൽ പ്രതീക്ഷകൾക്കെല്ലാം തകിടം മറിയുന്ന കാഴ്ചയാണ് ഇന്നലെ കണ്ഠീരവ സ്റ്റേഡിയത്തൽ കണ്ടെത്തിയത്. ഇഞ്ച്വറി ടൈംമിലായിരുന്നു ബെംഗളൂരുവിന്റെ രണ്ട് ഗോളുകളും. 

loader