കൊച്ചി; ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ക്ഷണിച്ച് ആരാധകര്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ വെനിസ്വേലയ്‌ക്കെതിരെ കളിക്കാനിറങ്ങിയ മെസ്സിയെ ക്ഷണിച്ച് ഗ്യാലറിയില്‍ മഞ്ഞപ്പടയുടെ ബാനര്‍ ഉയര്‍ന്നു. മെസ്സിയെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ക്ഷണിക്കാന്‍ ഞങ്ങളിവിടെ എത്തിയിരിക്കുന്നു എന്നാണ് ബാനറില്‍ എഴുതിയിരുന്നത്.
മെസിയെ ക്ഷണിക്കുന്ന ചിത്രങ്ങള്‍ മഞ്ഞപ്പട ഫാന്‍സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍- ഫേസ്ബുക്ക് പേജുകളില്‍ കാണാം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന ആരാധക കൂട്ടമാണ് മഞ്ഞപ്പട കെബിഎഫ്സി ഫാന്‍സ്. കാനഡയില്‍ ഇയാന്‍ ഹ്യൂമിനെ സന്ദര്‍ശിച്ചും മക്കാവുവില്‍ ഇന്ത്യയുടെ മല്‍സരത്തിനിടെ സന്തേഷ് ജിങ്കനൊപ്പം ചിത്രമെടുത്തും മഞ്ഞപ്പട ആരാധകര്‍ മുമ്പ് ശ്രദ്ധ നേടിയിരുന്നു.
