കൊച്ചി: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്‌ക്കെതിരായ കളിയില്‍നിന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമിനെ ഒഴിവാക്കി. ഹ്യൂമിന് പകരം മാര്‍ക് സിഫിനോസ് ആദ്യ ഇലവനില്‍ ഇടം നേടി.
ആദ്യ സീസണില്‍ ഹ്യൂമിന്റെ മികവിലാണ് കേരളം ഫൈനലിലെത്തിയത്. ഐഎസ്എല്ലിലെ ടോപ് സ്‌കോററായ ഹ്യൂമിന് എന്നാല്‍ ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല. ഇതാണ് ഹ്യൂമിനെ മാറ്റാന്‍ കോച്ചിനെ നിര്‍ബന്ധിതനാക്കിയത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ കളികളിലെ മോശം പെര്‍ഫോമന്‍സ് ആരാധകരെ ഏറെ നിരാശരാക്കി. തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം സി കെ വിനീദ് ആരാധകരോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടിയതും കനേഡിയന്‍ താരമായ ഹ്യൂം ആണ്. ആദ്യ സീസണിലെ തകര്‍പ്പന്‍ പ്രകടത്തോടെ മലയാളി മനസ്സില്‍ ഹീറോ ആയി മാറിയ ഹ്യൂം കഴിഞ്ഞ രണ്ടു സീസണുകളില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്ത താരമായിരുന്നു.
