കൊച്ചി: ലാറ്റിന്‍ അമേരിക്കന്‍- യൂറോപ്യന്‍ ക്ലബുകളെ വെല്ലുന്ന തീം സോംഗുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സാണ് ഇത്തരത്തില്‍ ഒരു ഗാനം തയ്യാറാക്കിയിരിക്കുന്നക്. ഒയെ ഒയെ ഒയെ ഹോ എന്ന് തുടങ്ങുന്ന മെക്സിക്കന്‍ താളത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്യന്‍ ക്ലബുകളുടെ മാതൃകയില്‍ കേരള ബ്ലാസ്റ്റ്ഴ്സിന് മുദ്രവാക്യം ഒരുക്കാനും ആരാധകര്‍ ലക്ഷ്യമിടുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ താരങ്ങളും ഗാനദൃശ്യത്തിലുണ്ട്. പുതിയ ഗാനം ഐഎസ്എല്‍ ആഞ്ചാം സീസണിന് ആവേശമാകുമെന്നാണ് പ്രതീക്ഷ.