Asianet News MalayalamAsianet News Malayalam

ഇന്ത്യയും വിന്‍ഡീസും കാര്യവട്ടത്ത് കളിക്കും; കാണാന്‍ കേരളാ താരങ്ങളുണ്ടാവില്ലെന്ന് മാത്രം

  • കേരള ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനം കാണാനുള്ള അവസരം നഷ്ടമാവും. രഞ്ജി സീസണ്‍ ആരംഭിക്കുന്നതുക്കൊണ്ടാണ് താരങ്ങള്‍ക്ക് മത്സരം കാണാനുള്ള അവസരം നഷ്ടമാവുക. നവംബര്‍ ഒന്നിനാണ് വിന്‍ഡീസിനെതിരായ മത്സരം.
kerala cricket team will miss Indiav vs West Indies fifth match
Author
Thiruvananthapuram, First Published Oct 15, 2018, 8:52 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനം കാണാനുള്ള അവസരം നഷ്ടമാവും. രഞ്ജി സീസണ്‍ ആരംഭിക്കുന്നതുക്കൊണ്ടാണ് താരങ്ങള്‍ക്ക് മത്സരം കാണാനുള്ള അവസരം നഷ്ടമാവുക. നവംബര്‍ ഒന്നിനാണ് വിന്‍ഡീസിനെതിരായ മത്സരം. അന്നു തന്നെയാണ് തിരുവനന്തപുരത്ത് കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി മത്സരം. ഹൈദരാബാദാണ് എതിരാളി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് ഇത്തവണയും കേരളത്തിന്റെ ഹോം മല്‍സരങ്ങള്‍.

നേരത്തെ, ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള ടീമിനെ കെസിഎ പ്രഖ്യാപിച്ചിരുന്നു. സച്ചിന്‍ ബേബി തന്നെ ഇത്തവണയും കേരളത്തെ നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദാണ് ടീമിലെ ഏകപുതുമുഖം. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനു പകരമാണു വിഷ്ണു ടീമിലെത്തിയത്. സച്ചിന്‍ ബേബിക്കെതിരെ പട നയിച്ചതിന് കെസിഎയുടെ അച്ചടക്ക നടപടിക്കു വിധേയരായവരില്‍ റെയ്ഫി വിന്‍സന്റ് ഗോമസ്, മുഹമ്മദ് അസ്ഹറുദീന്‍, കെ.എം.ആസിഫ് എന്നിവരൊഴികെ മറ്റെല്ലാവരും ടീമിലുണ്ട്. ഡേവ് വാട്‌മോറാണ് കേരളത്തെ പരിശീലിപ്പിക്കുന്നത്.

കേരള ടീം: ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, കെ.സി അക്ഷയ്, സന്ദീപ് വാരിയര്‍, എം.ഡി. നിധീഷ്, ബേസില്‍ തമ്പി, പി. രാഹുല്‍, വിനൂപ് എസ്. മനോഹരന്‍.

കേരളത്തിന്റെ മത്സങ്ങള്‍

vs ഹൈദരാബാദ് - തിരുവനന്തപുരം- നവംബര്‍ 1 മുതല്‍ 4
vs ആന്ധ്ര- തിരുവനന്തപുരം- നവംബര്‍ 12 മുതല്‍ 15
vs ബംഗാള്‍- കോല്‍ക്കത്ത- നവംബര്‍ 20 മുതല്‍ 23
vs മധ്യ പ്രദേശ്- തിരുവനന്തപുരം- നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1
vs തമിഴ്‌നാട്- എവേ- ഡിസംബര്‍ 6 മുതല്‍ 9
vs ദില്ലി- തിരുവനന്തപുരം- ഡിസംബര്‍ 14 മുതല്‍ 17
vs പഞ്ചാബ്- എവേ- ഡിസംബര്‍ 30 മുതല്‍ ജനുവരി 2
vs ഹിമാചല്‍ പ്രദേശ്- എവേ- ജനുവരി 7 മുതല്‍ഡ 10

 

Follow Us:
Download App:
  • android
  • ios