കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില് ത്രിപുരയ്ക്കെതിരെ കേരളം ജയത്തിലേക്ക്. വിജയലക്ഷ്യമായ 183 റണ്‍സ് പിന്തുടരുന്ന കേരളം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 117 റണ്‍സെന്ന നിലയിലാണ്.
80 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും 37 റണ്‍സെടുത്ത ഭവിന്‍ തക്കറുമാണ് ക്രീസില്‍. നേരത്തെ ത്രിപുര രണ്ടാം ഇന്നിംഗ്സില്‍ 162 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനും മൂന്ന് വിക്കറ്റെടുത്ത ഇക്ബാല്‍ അബ്ദുള്ളയുമാണ് ത്രിപുരയെ തകര്‍ത്തത്. 54 റണ്‍സെടുത്ത സ്മിത് പട്ടേല്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ത്രിപുരയ്ക്കായി പൊരുതിയത്.
അവസാന ദിനമായ നാളെ കേരളത്തിന് ജയിക്കാന്‍ 66 റണ്‍സ് മാത്രം മതി. സീസണില്‍ കേരളം ഇതുവരെ ജയിച്ചിട്ടില്ല. സി ഗ്രൂപ്പില്‍ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 16 പോയന്റുമായി ആറാം സ്ഥാനത്താണ് കേരളം. ത്രിപുരയ്ക്കെതിരെ ജയിച്ചാല്‍ അഞ്ച് പോയന്റ് നേടി പോയന്റ് ടേബിളില്‍ കേരളത്തിന് നാലാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരമുണ്ട്.
