Asianet News MalayalamAsianet News Malayalam

കേരളത്തിനുനേരെ കരുണയുടെ കരങ്ങള്‍ നീട്ടി അത്‌ലറ്റിക്കോ മാഡ്രിഡും

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ കുട്ടികളെ സഹായിക്കണമെന്ന ആഹ്വാനവുമായി സ്പാനിഷ് ലീഗിലെ വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫേസ്‌ബുക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ക്ലബ്ബ് സഹായം അഭ്യര്‍ഥിച്ചത്.

Kerala Floods 2018 Atletico de Madrid is asking for donations
Author
Madrid, First Published Aug 24, 2018, 9:32 PM IST

മാഡ്രിഡ്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ കുട്ടികളെ സഹായിക്കണമെന്ന ആഹ്വാനവുമായി സ്പാനിഷ് ലീഗിലെ വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫേസ്‌ബുക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ക്ലബ്ബ് സഹായം അഭ്യര്‍ഥിച്ചത്.

കേരളത്തിലെ 70 ലക്ഷം കുട്ടികളാണ് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നതെന്നും അത്‌ലറ്റിക്കോ മാഡ്രിഡ് ഫൗണ്ടേഷനും സേവ് ദ് ചില്‍ഡ്രന്‍ എസ്പാനയുമായുള്ള സഹകരണത്തിലൂടെ ആരാധകര്‍ക്ക് സംഭാവനകള്‍ നല്‍കാമെന്നും ക്ലബ്ബ് അധികൃതര്‍ ഫേസബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കുട്ടികളുടെ സ്കൂള്‍ ബാഗ്  അത്യാവശ്യ പഠനോപകരണങ്ങള്‍ എന്നിവക്കായി സംഭാവനകള്‍ നല്‍കാമെന്നാണ് ക്ലബ്ബ് ആരാധകരോട് ആഹ്വാനം ചെയ്യുന്നത്.  നേരത്തെ കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇറ്റാലിയന്‍ ലീഗ് ക്ലബ്ബായ എഎസ് റോമയും ഇംഗ്ലീഷ് പ്രമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലും രംഗത്തെത്തിയിരുന്നു.

ALSO READ-കേരളത്തിന് സഹായം; റോമക്ക് നന്ദിയറിയിച്ച് ആരാധകര്‍

കരുത്തോടെ നില്‍ക്കൂ'; പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തോട് ആഴ്‌സണല്‍

Follow Us:
Download App:
  • android
  • ios