ധര്‍മശാല: ഹരിയാനക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫി മൽസരത്തിൽ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ നൈറ്റ്‌വാച്ച്‌മാന്‍ ബേസില്‍ തമ്പിയാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. അതിനിടെ 93 റണ്‍സെടുത്ത രോഹന്‍ പ്രേമിന്റെയും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റുകള്‍ നഷ്ടമായത് വന്‍ ലീഡ് നേടാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

അഞ്ചു വിക്കറ്റ് ശേഷിക്കെ കേരളത്തിനിപ്പോള്‍ 77 റണ്‍സിന്റെ ലീഡുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം അഞ്ച് വിക്കറ്റഅ നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ്. 60 റണ്‍സുമായി ബേസില്‍ തമ്പിയും ഒരു റണ്ണുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസില്‍.

ഹരിയാന ആദ്യ ഇന്നിങ്സിൽ 208 റൺസാണ് എടുത്തത്. 203ന് 3 എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച കേരളം വേഗത്തിൽ റൺസുയർത്താനുള്ള ശ്രമത്തിലാണ്.