നാഗ്പൂരില്‍  ഈ മാസം 30 മുതൽ നവംബർ രണ്ട് വരെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്

കോഴിക്കോട്: നാഗ്പൂരിൽ നടക്കുന്ന ഇരുപത്തിമൂന്നാമത് ദേശീയ സബ് ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ആണ്‍കുട്ടികളുടെ ടീമിനെ എളേറ്റിൽ എംജെ ഹയർ സെക്കന്‍ഡറി സ്കൂളിലെ എൻ.എസ്. അഭിഷേക് നയിക്കും.

ഈ മാസം 30 മുതൽ നവംബർ രണ്ട് വരെയാണ് ടൂര്‍ണമെന്‍റ്. ടീം അംഗങ്ങൾ: അഖിൽ ബിനു (വൈസ് ക്യാപ്റ്റൻ), പി. ജോയൽ സോജൻ, അഭിരാജ് സുരേഷ് ബാബു, റിത്വിക് എ വർഗീസ്, എം.ബി ആകാശ്, കാർത്തിക് ബാബു, പി. അശ്വിൻ, ആൽഫ്രഡ് ഷിബി, പി.പി. സാരംഗ്, കെ.പി. അതുൽ, കെ. മുഹമ്മദ് നാസിക്, പി. അർജുൻ, ഫയാസ് അബ്ദുൽ നസീർ കോച്ച്: പി.പി ബഫീർ. മാനേജർ : സി.ടി ഇൽയാസ്.