അറുപത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പമെത്തി 

ഡര്‍ബന്‍: ക്രിക്കറ്റ് ചരിത്രത്തില്‍ 60 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പമെത്തി ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ കേശവ് മഹാരാജ്. ഹോം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടുന്ന രണ്ടാം ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നറാണ് കേശവ് മഹാരാജ്. ഇതിന് മുമ്പ് 1957-58 സീസണില്‍ ഓസ്‌ട്രേലിയക്കെതിരെ ഹ്യൂ ടൈഫീല്‍ഡ് 120 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഓസ്‌‌ട്രേലിയക്കെതിരായ ഡര്‍ബന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലാണ് ഇന്ത്യന്‍ വംശജനായ കേശവ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്നിംഗ്സില്‍ 33.4 ഓവറില്‍ 123 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് പിഴുത മഹാരാജിന്‍റെ പ്രകടനമാണ് ഓസീസിനെ 351ല്‍ തളയ്ക്കുന്നതില്‍ നിര്‍ണായകമായത്. ടെസ്റ്റില്‍ മഹാരാജിന്‍റെ നാലാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഡര്‍ബനില്‍ പിറന്നത്.