കഴിഞ്ഞ സീസണില്‍ കൈയില്‍നിന്ന് വഴുതിപ്പോയ കിരീടം ഇത്തവണ കൈപ്പിടിയിലാക്കാന്‍ അരയുംതലയും മുറുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ശക്തമായ ലൈനപ്പ് അണിയിച്ചൊരുക്കിയും കടുത്ത പരിശീലനത്തിലൂടെയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പ്. ടീമിലേക്ക് കെനിയന്‍ പ്രീമിയര്‍ ലീഗിലെ ഉഗാണ്ടന്‍ സൂപ്പര്‍താരം കെസിറോന്‍ കിസിറ്റോയെ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാനേജ്‌മെന്റ്. ഇരുപതുകാരനായ കിസിറ്റോ കുറച്ചുദിവസമായ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാംപിലുണ്ട്. മികച്ച പ്രകടനം നടത്തുന്ന കിസിറ്റോയുമായി കരാറിലെത്തുന്നതിനെക്കുറിച്ച് മാനേജ്മെന്റ് തീരുമാനമെടുത്തു കഴിഞ്ഞു. അടുത്ത ആഴ്‌ച ആദ്യത്തോടെ ഇതുസംബന്ധിച്ച് ധാരണയാകുമെന്നാണ് സൂചന. മദ്ധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിസിറ്റോയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ഇപ്പോള്‍ കെനിയന്‍ പ്രീമിയര്‍ ലീഗില്‍ എഎഫ്‌സി ലിയോപാര്‍ഡിനുവേണ്ടിയാണ് കിസിറ്റോ കളിക്കുന്നത്. നവംബര്‍ 17ന് ഐഎസ്‌എല്ലിലെ ഉദ്ഘാടനമല്‍സരത്തില്‍ നിലവിലെ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെയാണ് റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം നേരിടുന്നത്.