കായികരംഗത്ത് അഭിമാനനേട്ടമുണ്ടാക്കിയ പ്രതിഭകള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവരില്‍ മലയാളികളായ ജിന്‍സൺ ജോൺസണും ബോബി അലോഷ്യസും...

ദില്ലി: അഭിമാനനേട്ടങ്ങളിലൂടെ ശ്രദ്ധേയരായ കായികപ്രതിഭകള്‍ക്ക് രാജ്യത്തിന്‍റെ ആദരം. പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാരോദ്വഹനത്തില്‍ ലോക ചാംപ്യനായ മീരാബായി ചാനുവും രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി അത്‌ലറ്റ് ജിന്‍സൺ ജോൺസണ്‍ അടക്കം 20 പേര്‍ അര്‍ജുന പുരസ്കാരം സ്വീകരിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ ബോബി അലോഷ്യസിനും രാഷ്ട്രപതി സമ്മാനിച്ചു.