ഷാര്‍ജ: ബൗണ്ടറി ലൈനില്‍ കീറോണ്‍ പൊള്ളാര്‍ഡ് കൈക്കുള്ളിലൊതുക്കുന്ന അവിശ്വസനീയ ക്യാച്ചുകള്‍ പലതും കണ്ടിട്ടുണ്ട്. ഇന്നലെ പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരത്തിലും ഉണ്ടായിരുന്നു അത്തരത്തിലൊന്ന്. സെഞ്ചുറിയുമായി പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് കരുത്ത് പകര്‍ന്ന ബാബര്‍ അസമിനെ പുറത്താക്കാനായിരുന്നു പൊള്ളാര്‍ഡ് പറന്ന് ക്യാച്ചെടുത്തത്.

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ പന്തില്‍ മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് ഉയര്‍ത്തി അടിച്ച പന്ത് സിക്സാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു പൊളളാര്‍ഡ് പന്ത് പറന്നു പിടിച്ചത്. ക്യാച്ചെടുത്തശേഷം ബാലന്‍സ് തെറ്റി ബൗണ്ടറി വരയ്ക്ക് അപ്പുറം പോയ പൊള്ളാര്‍ഡ് മനസ്സാന്നിധ്യം വിടാതെ പന്ത് വായുവിലേക്ക് ഉയര്‍ത്തയിട്ട് തിരിച്ചുവന്ന് കൈക്കുള്ളിലൊതുക്കുയായിരുന്നു.