താരലേലം പുരോഗമിച്ചപ്പോള്‍ ഏവരെും അത്ഭുതപ്പെടുത്തിയ ടീമാണ് കിങ്സ് ഇലവൻ. പരിചയസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ കിങ്സ് ഇലവൻ യുവരാജ്, ഗെയിൽ തുടങ്ങിയ ജനപ്രിയതാരങ്ങളെ ടീമിലെടുത്തിട്ടുണ്ട്. എന്നാൽ തുടക്കംമുതൽക്കേ കളിപ്പിക്കേണ്ട അന്തിമ ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാനേജ്മെന്റ് തുടങ്ങിയപ്പോള്‍ ഗെയിലും യുവരാജും കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യുവരാജിനെ തുടക്കംമുതൽക്കേ കളിപ്പിക്കാനാണ് സാധ്യത കൂടുതലെങ്കിലും ഗെയിലിനെ അത്രപെട്ടെന്ന് ഉള്‍പ്പെടുത്താനാകാത്ത ടീം ഘടനയാണുള്ളതെന്നാണ് സൂചന. നാലു വിദേശതാരങ്ങളായി നായകൻ ആരോൻ ഫിഞ്ച്, ഡേവിഡ് മില്ലര്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ആൻഡ്ര്യൂ ടൈ എന്നിവരെയായിരിക്കും മാനേജ്മെന്റ് തുടക്കത്തിൽ പരിഗണിക്കുക. ഇതിൽ മില്ലര്‍, സ്റ്റോയ്‌നിസ് എന്നിവരിൽ ആര്‍ക്കെങ്കിലും പരിക്കോ ഫോമില്ലായ്‌മയോ ഉണ്ടെങ്കിൽ മാത്രമാകും ഗെയിലിന് ടീമിലെത്താൻ സാധ്യത തെളിയുക.

കിങ്സ് ഇലവൻ പഞ്ചാബ് തുടക്ക സാധ്യതാ ടീം-

1 ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റൻ സാധ്യത), 2 മായങ്ക് അഗര്‍വാള്‍, 3 കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), 4 യുവരാജ് സിങ്, 5 ഡേവിഡ് മില്ലര്‍, 6 മാര്‍ക്കസ് സ്റ്റോയിനിസ്, 7 അക്ഷര്‍ പട്ടേൽ, 8 ആര്‍ അശ്വിൻ(ക്യാപ്റ്റൻ സാധ്യത), 9 ആന്‍ഡ്രൂ ടൈ, 10 അങ്കിത് രാജ്പുത്, 11 മോഹിത് ശര്‍മ്മ