ഹൈദരാബാദ് ബില്ലി സ്റ്റാന്‍ലേക്കിന് പകരം ഇംഗ്ലിഷ് താരം ക്രിസ് ജോര്‍ദാനെ
മൊഹാലി: ഇന്ത്യന് പ്രീമീയര് ലീഗില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില് കിങ്സ് ഇലവന് പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ക്യാപ്റ്റന് ആര്. അശ്വിന് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആശ്വിന്റെ 200ാം ഐപിഎല് മത്സരമാണിത്.
ആദ്യമായിട്ടാണ് സീസണില് ടോസ് നേടുന്ന ഒരു ടീം ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. മാറ്റില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ഹൈദരാബാദ് ആവട്ടെ ബില്ലി സ്റ്റാന്ലേക്കിന് പകരം ഇംഗ്ലിഷ് താരം ക്രിസ് ജോര്ദാനെ ടീമില് ഉള്പ്പെടുത്തി.
ഹൈദരാബാദ് കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചിരുന്നു. കിങ്സ് ഇലവന് പഞ്ചാബ് മൂന്ന് മത്സരങ്ങള് പൂര്ത്തിയായപ്പോള് ഒരു തോല്വിയും രണ്ട് ജയവുമാണ് ഫലം.
