ക്രൈസ്റ്റ്ചര്‍ച്ച് : ഇങ്ങനെയും സിക്സ് അടിക്കാമോ, സംഭവം ന്യൂസിലാന്‍റിലെ പ്രദേശിക ക്രിക്കറ്റ് മത്സരത്തിലാണ്. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബോളറുടെ തലയില്‍ കൊണ്ട്, സിക്സിലേക്ക് പറന്നു.

ന്യൂസിലന്റ് ദേശീയ ക്രിക്കറ്റ് താരവും ഇന്ത്യന്‍ വംശജനായ ജീത്ത് അശോക് റാവലാണ് വിചിത്രമായ ഈ സിക്‌സ് പറത്തിയ ബാറ്റ്‌സ്മാന്‍. സെന്റര്‍ബറിക്കെതിരായ മത്സരത്തില്‍ 10 ഫോറുകളും നാല് സിക്‌സുകളും അടിച്ച് കൂട്ടി 149 റണ്‍സ് നേടിയ ജീത്ത് റാവല്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.