കൊല്‍ക്കത്ത: ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനെ ഐപിഎല്‍ താരലേലത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കാത്തതില്‍ വിശദീകരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.താരലേലത്തിൽ തന്നെ വിളിക്കരുതെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നതായി നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍ വെളിപ്പെടുത്തി. കൊൽക്കത്ത ഗംഭീറിനെ കൈവിട്ടതിനെിരെ വിമര്‍ശനം ശക്തായ സാഹചര്യത്തിലാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിശദീകരണവുമായി സിഇഒ രംഗത്തെത്തിയത്.
A special message from our CEO @venkymysore for former #Knight#GautamGambhir! #KorboLorboJeetbo#IPLAuctionpic.twitter.com/RmCSyEFMHv
— KolkataKnightRiders (@KKRiders) January 27, 2018
റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെ ടീമിൽ നിലനിര്‍ത്താന്‍ ശ്രമിക്കരുതെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നതായി വെങ്കി മൈസൂര്‍ വെളിപ്പെടുത്തി. താരലേലത്തില്‍ 2 കോടി 80 ലക്ഷം
രൂപയ്ക്ക് ഗംഭീറിനെ സ്വന്തമാക്കിയ ഡൽഹി ഡെയര്‍ഡെവിള്‍സ് ദില്ലി താരത്തെ നായകനാക്കുമെന്നും അറിയിച്ചിരുന്നു. സിഇഒയുടെ വെളിപ്പെടുത്തലോടെ വിമര്‍ശനങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്ത..
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍വിള്‍സിലൂടെ കളി തുടങ്ങിയ ഗംഭീര്‍ പിന്നീട് കൊല്‍ക്കത്തയിലേക്ക് മാറുകയായിരുന്നു. കൊല്‍ക്കത്തയെ രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കാനും ഗംഭീറിനായി.
