അണ്ടര്‍ 17 ലോക കപ്പ് ഫുട്ബാളിനൊരുങ്ങുന്ന കൊച്ചിക്ക് ആശ്വാസം. കൊച്ചിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ സംതൃപ്‍തിയുണ്ടെന്ന് ടൂര്‍ണമെന്‍റ് ഡയറക്‍ടര്‍ ഹാവിയര്‍ സെപ്പി അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള എട്ട് മത്സരം കൊച്ചിയില്‍ നടത്തുന്നതിന് ഇനി പ്രയാസമുണ്ടാകില്ല. 41728 പേരെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുക. ജൂണ്‍ മുപ്പതിന് കൊച്ചയില്‍ ടൂര്‍ണ്ണമെന്റ് പ്രാദേശിക സംഘാടക സമിതി മുഖ്യമന്ത്രി പങ്കെടുത്ത് രൂപീകരിക്കും. ജൂലൈ എട്ടിന് ഫിഫ സംഘം വീണ്ടും പരിശോധനയ്‌ക്കെത്തും.

ആദ്യഘട്ട പരിശോധനയില്‍ കൊച്ചിയിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വലിയ ആശങ്കയായിരുന്നു ഫിഫസംഘത്തിന്. ഇത് ലോകകപ്പ് ആണെന്ന ഓര്‍മ്മവേണമെന്നായിരുന്നു മുന്നറിയിപ്പ് അതിന് ശേഷം ഇതാദദ്യമായാണ് സ്റ്റേഡിയങ്ങള്‍ ഫിഫ ടെക്‍നിക്കല്‍ സംഘം പരിശോധിച്ചത്. പരിശോധനയ്‌ക്കു ശേഷം, നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സന്തോഷവാനാണെന്ന് ടൂര്‍ണ്ണമെന്റ് ഡയറക്‍ടര്‍ ഹാവിയര്‍ സിപ്പി പറഞ്ഞു.

മുന്‍ നിശ്ചയപ്രകാരമുള്ള എട്ട് മത്സരം കൊച്ചിയില്‍ നടത്തുന്നതിന് ഇനി പ്രയാസമുണ്ടാകില്ല. മത്സരം കാണാനെത്തുന്നവരുടെ സുരക്ഷയ്‍ക്ക് ഫിഫ മുന്‍ഗണന നല്‍കുന്നു. അതിനാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയാണെന്ന് ഹാവിയര്‍ സിപ്പി പറഞ്ഞു. 41728 പേരെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുക. കൊച്ചയില്‍ ഇതുവരെ നടന്ന മത്സരങ്ങള്‍ സുരക്ഷയില്ലാതെയായിരുന്നെന്നും ഫിഫ കുറ്റപ്പെടുത്തി.

രാവിലെ കൊച്ചിയിലെത്തിയ ഹാവിയര്‍ സിപ്പി, റോമ ഖന്ന എന്നിവര്‍ ആദ്യം പരിശീലന സ്ഥലങ്ങളാണ് പരിശോധിച്ചത്. ഗ്രൗണ്ടുകളുടെ നിര്‍മ്മാണത്തില്‍ വരുത്തേണ്ട ചില നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ക്ക് നല്‍കി. പ്രധാന വേദി ഉച്ചയോടെ പരരിശോധിച്ചു. ജൂണ്‍ മുപ്പതിന് കൊച്ചയില്‍ ടൂണ്ണമെന്‍റ് പ്രാദേശിക സംധാടക സമിതി മുഖ്യമന്ത്രി പങ്കെടുത്ത് രൂപീകരിക്കും. ജൂലൈ എട്ടിന് ഫിഫ സംഘം വീണ്ടും പരിശോധനയ്‌ക്കെത്തും.