തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ബാറ്റിംഗ് നേരിട്ട് കാണാനായതിന്‍റെ സന്തോഷത്തില്‍ കാര്യവട്ടത്തെ കാണികള്‍. ആരാധകര്‍ ഏറെയും കാത്തിരുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും എംഎസ് ധോണിയുടെയും ബാറ്റിംഗ് കാണാന്‍. കൂറ്റന്‍ സിക്സടക്കം 14 റണ്‍സെടുത്ത കൂറ്റനടിക്കാരന്‍ ഹര്‍ദിക് പാണ്ഡ്യയും കാണികള്‍ക്ക് ആവേശമായി.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും പെട്ടെന്ന് പുറത്തായെങ്കിലും ഇരുവരും ഓരോ ബൗണ്ടറികള്‍ നേടി ത്രസിപ്പിച്ചു. പിന്നീട് ക്രീസിലെത്തിയ നായകന്‍ കോലിയുടെ കൂറ്റന്‍ സിക്‌സര്‍ ആവേശത്തോടെയാണ് സ്റ്റേഡിയം വരവേറ്റത്. മനീഷ് പാണ്ഡ സിക്സും ബൗണ്ടറിയുമടക്കം നേടിയ 17 റണ്‍സും കാണികള്‍ക്ക് ആവേശമായി. എന്നാല്‍ എംഎസ് ധോണിക്ക് ഒരു ബോളുപോലും ലഭിച്ചില്ല.
