കളിയില്ലാത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രധാന ഹോബി എന്തൊക്കെയാകും? പരിശീലനം, ഭക്ഷണം, ഉറക്കം എന്നിങ്ങനെയുള്ള പതിവ് മറുപടി പറയാന്‍ വരട്ടെ. നായകന്‍ വിരാട് കോലി, മുന്‍നായകന്‍ എം എസ് ധോണി എന്നിവര്‍ അവധിദിവസങ്ങള്‍ ചെലവഴിക്കാന്‍ വ്യത്യസ്‌തമാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. ബിസിസിഐയുടെ ട്വിറ്റര്‍ പേജിലാണ് ഇന്ത്യന്‍ താരങ്ങളുടെ വിനോദചിത്രങ്ങള്‍ വന്നത്. കോലിയും ധോണിയും സ്‌നൂക്കര്‍ കളിക്കാനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. എന്നാലും നിത്യേനയുള്ള പരിശീലനവും വ്യായാമവും മുടക്കാറില്ല. കൂടുതല്‍ സമയം ജിമ്മില്‍ ചെലവിടുന്നയാളാണ് നായകന്‍ വിരാട് കോലി. ഹര്‍ദ്ദിക് പാണ്ഡ്യ, മനിഷ് പാണ്ഡെ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും ജിമ്മില്‍ കൂടുതല്‍ സമയം ചെലവിടാന്‍ ഇഷ്‌ടപ്പെടുന്നവരാണ്. ബൗളര്‍ കുല്‍ദീപ് യാദവിന് എയര്‍ ഹോക്കിയിലാണ് താല്‍പര്യം. ഏതായാലും താരങ്ങളുടെ ഹോബികള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ ട്വിറ്ററിലും സാമൂഹികമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.

Scroll to load tweet…

Scroll to load tweet…