ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോലിയുടെയും, മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍റെയും സഹായ ഹസ്തങ്ങള്‍ പാകിസ്ഥാനിലേക്ക്. മുന്‍ പാക് താരം ഷഹീദ് അഫ്രിദിയുടെ ചാരിറ്റി സംഘടനയായ എസ്എ ഫൗണ്ടേഷനാണ് കോലിയും,ഹര്‍ഭജനും സഹായം നല്‍കിയത്.
ഈ വിവരം ട്വിറ്ററിലൂടെ അഫ്രിദിയും, ഫൗണ്ടേഷനും സ്ഥിരീകരിച്ചു. ഹര്‍ഭജന്‍ പണമായി സംഭാവന നല്‍കിയപ്പോള്‍. കോലി തന്‍റെ ഒപ്പിട്ട ബാറ്റും, പണവുമാണ് നല്‍കിയത്. ഇത് ലേലത്തില്‍ വില്‍ക്കുന്ന പണം ഫൗണ്ടേഷന്‍ ഉപയോഗിക്കും. ഹോപ്പ് നോട്ട് ഔട്ട് എന്ന ടാഗോടെയാണ് അഫ്രിദിയുടെ സംഘടന പ്രവര്‍ത്തിക്കുന്നത്.
