നാഗ്പുർ: കോലിയുടെ വിമർശനം കുറിക്കുകൊണ്ടു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് ഇന്ത്യൻ നായകന് ബിസിസിഐ വിശ്രമം അനുവദിച്ചു. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. ആർ അശ്വിൻ, രവീന്ദ്ര ജ‍ഡേജ എന്നിവരെ ഇത്തവണയും ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിനെതിരെ ടി20യിൽ അരങ്ങേറിയ ശ്രേയസ് അയ്യരാണ് ഏകദിന ടീമിലെ പുതുമുഖം. പഞ്ചാബ് താരം സിദ്ദാർത്ഥ് കൗളാണ് ടീമിലെ മറ്റൊരു പുതുമുഖം. 2008ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ അണ്ടർ-19 ലോകകപ്പ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു സിദ്ദാർത്ഥ് കൗൾ. മഹേന്ദ്രസിങ് ധോണി, ഹർദ്ദിക് പാണ്ഡ്യ, കേദാർ ജാദവ്, ഭുവനേശ്വർ കുമാർ, ജസ്‌പ്രിത് ബൂംറ, അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ എന്നിവരും ഏകദിന ടീമിലുണ്ട്. അതേസമയം ഡിസംബർ രണ്ടിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ കോലി തന്നെ നയിക്കും.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീം-

വിരാട് കോലി(ക്യാപ്റ്റൻ), മുരളി വിജയ്, കെ എൽ രാഹുൽ, ശിഖർ ധവാൻ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (വൈസ്-ക്യാപ്റ്റൻ), രോഹിത് ശർമ്മ, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ, വിജയ് ശങ്കർ

ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ടീം-

രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്ക്, എം എസ് ധോണി, ഹർദ്ദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, ജസ്‌പ്രിത് ബൂംറ, ഭുവനേശ്വർ കുമാർ, സിദ്ദാർത്ഥ് കൗൾ