വലിയ ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍

ഡല്‍ഹി: ക്രിക്കറ്റിന് അതിപ്രസരമുള്ള രാജ്യമാണ് കായികഭൂപടത്തില്‍ ഇന്ത്യ. ലോകത്ത് ക്രിക്കറ്റിന് കൂടുതല്‍ ആരാധകരുള്ളതും ഇന്ത്യയിലാണ്. ലോകത്ത് കൂടുതല്‍ ആരാധകരുള്ള കായികയിനം ഫുട്ബോളാണെങ്കിലും ഇന്ത്യയില്‍ ജീവന്‍ വീണ്ടെടുക്കുന്ന പാതയിലാണ് കാല്‍പന്തുകളി. ഐഎസ്എല്ലില്‍ എഫ്‌സി ഗോവയുടെ ഉടമകളില്‍ ഒരാളായ ഇന്ത്യന്‍ നായകന്‍ കോലി ഇന്ത്യയിലെ കായിക സംസ്കാരത്തെ കുറിച്ച് പറയുന്നത് ഇതാണ്.

ഫുട്ബോള്‍ മനോഹരമായ കായികയിനമാണെന്നും താനേറെ ഇഷ്ടപ്പെടുന്നതായും കോലി പറഞ്ഞു. ഇന്ത്യക്കാര്‍ എല്ലാ ഗെയിമും ഇഷ്ടപ്പെടുകയും അറിയുകയും ചെയ്യന്ന നിലയിലേക്ക് വളരണമെന്ന് വിരാട് കോലി പറയുന്നു. ഇന്ത്യയില്‍ അത്തരം കായിക സംസ്കാരം വളര്‍ത്തുകയാണ് തന്‍റെ വലിയ ലക്ഷ്യം. എല്ലാ കായികയിനങ്ങളെയും തുല്യമായി പരിഗണിക്കണമെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു.