Asianet News MalayalamAsianet News Malayalam

ദേശീയ താരത്തെ അട്ടിമറിച്ച് സനികയ്ക്ക് പൊന്‍തിളക്കം

സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്‍റെ ആദര്‍ശ് ഗോപി സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ എന്‍. പൗര്‍ണമിയും സ്വര്‍ണ നേട്ടത്തിലെത്തി

kp sanika wins gold in state school meet
Author
Thiruvananthapuram, First Published Oct 26, 2018, 9:28 AM IST

തിരുവനന്തപുരം: ജൂനിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനികയ്ക്ക് സ്വര്‍ണം. ദേശീയ താരമായ സി. ചാന്ദ്നിയെ അട്ടിമറിച്ചാണ് കെ.പി. സനിക പൊന്‍ തിളക്കം സ്വന്തമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്‍റെ ആദര്‍ശ് ഗോപി സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ എന്‍. പൗര്‍ണമിയും സ്വര്‍ണ നേട്ടത്തിലെത്തി.

പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഡിസ്കസ് ത്രോയില്‍ ആലപ്പുഴ സെന്‍റ് ജോസഫിലെ ആരതിക്കാണ് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആലപ്പുഴ ചുനക്കര ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ ശ്രീകാന്തിനാണ് സ്വര്‍ണം എറിഞ്ഞിട്ടു. അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരമാണ് സ്വന്തമാക്കിയത്.

3000 ജൂനീയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫറൂക്കിന് സ്വര്‍ണത്തിലേക്ക് ഓടിക്കയറി. രണ്ടാം സ്ഥാനം എം.വി.അമിത്ത് (കോതമംഗലം മാര്‍ബസേലിയേസ്). സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

Follow Us:
Download App:
  • android
  • ios