ലോക ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഇത്ര ഭംഗിയായി കളിക്കുന്ന താരങ്ങളില്ലെന്നാണ് കുല്‍ദീപിന്റെ പക്ഷം.
കൊല്ക്കത്ത: കൊല്ക്കത്ത നൈറ്റ് റൈഡേഴ്സില് ബ്രാഡ് ഹോഗിന്റേയും സുനില് നരൈന്റെയും കീഴില് വളര്ന്ന വന്ന കുല്ദീപ് യാദവ് ഇന്ത്യയുടെ ലക്ഷ്ണമൊത്ത റ്വിസ്റ്റ് സ്പിന്നറാണ്. ഐപിഎല് 11ാം സീസണോട് അടുക്കുമ്പോള് ഒരാഗ്രഹമുണ്ട് കുല്ദീപിന്. ഇന്ത്യന് ക്രിക്കറ്റിലെ മഹാമേരുക്കളായ രണ്ട് താരങ്ങളുടെ വിക്കറ്റുകള്. എം.എസ്. ധോണിയുടേയും ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിയുടേതും.
ലോക ക്രിക്കറ്റില് സ്പിന്നര്മാര്ക്കെതിരേ ഇത്ര ഭംഗിയായി കളിക്കുന്ന മറ്റു താരങ്ങളില്ലെന്നാണ് കുല്ദീപിന്റെ പക്ഷം. അവരുടെ വിക്കറ്റുകളോളം വിലപ്പെട്ടതൊന്നുമില്ലെന്ന് കുല്ദീപ്. ഐപിഎല്ലില് മാത്രമാണ് ഇരുവരുടേയും വിക്കറ്റുകള് എടുക്കാന് കഴിയൂ. അന്താരാഷ്ട്ര ക്രിക്കറ്റില് അതിന് കഴിയില്ല. ഇത്തവണ അവരുടെ വിക്കറ്റുകളാണ് ലക്ഷ്യം വെക്കുന്നത്.
ബ്രാഡ് ഹോഗിനൊപ്പം ഏറെ നാള് ഒരുമിച്ച് കൊല്ക്കത്ത നിരയില് കളിക്കാനായത് തനിക്ക് ഗുണം ചെയ്തുവെന്നും കുല്ദീപ്. വിരാടിനും ധോണിയ്ക്കും ഒപ്പം കളിക്കുന്നതിനാല് അവര്ക്കെതിരെ പന്തെറിയേണ്ടി വരാറില്ലായെന്നത് ഒരു അനുഗ്രഹമായെന്നും 23കാരന് പറഞ്ഞു.
