ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോള്‍; ഐബറിനെതിരെ റയലിന് ജയം

First Published 10, Mar 2018, 7:43 PM IST
la liga real madrid beat eibar
Highlights
  • 84-ാം മിനുറ്റിലെ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്

ഐബര്‍: സ്‌പാനീഷ് ലീഗ് ഫുട്ബോളില്‍ ഐബറിനെതിരെ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ സീസണിലെ 17-ാം വിജയം സ്വന്തമാക്കിയത്. ഐബറിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി ഇരട്ട ഗോള്‍ നേടി. പ്രതിരോധ താരം ഇവാന്‍ റാമിസാണ് ഐബറിന്‍റെ ഏക ഗോള്‍ മടക്കിയത്. 

മുപ്പത്തിനാലാം മിനുറ്റില്‍ ക്രിസ്റ്റ്യാനോയിലൂടെ റയല്‍ മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍(50) ഗോള്‍ മടക്കി ഐബര്‍ സമനില പിടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കും എന്ന തോന്നിച്ച അവസരത്തില്‍ 84-ാം മിനുറ്റില്‍ റോണോ റയലിന്‍റെ വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. 28 കളിയില്‍ 57 പോയിന്‍റുള്ള റയല്‍ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായി 12 പോയിന്‍റ് വ്യത്യാസമാണ് റയലിനുള്ളത്.
 

loader