ഓസ്റ്റിൻ: മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടണ്‍ നാലാം ഫോർമുല വൺ ലോകകിരീടം. സീസണില്‍ ഒന്പത് ഗ്രാന്‍പ്രീ കിരീടം നേടിയ ഹാമില്‍ട്ടണിന് 333 ഓവറോള്‍ പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് 277 പോയിന്‍റും മൂന്നാമുള്ള മെഴ്‌സിഡസിന്‍റെ വാൽറ്റെറി ബോട്ടസിന് 262 പോയന്‍റുമാണുളളത്. രണ്ടു ഗ്രാന്‍പ്രീകള്‍ മാത്രം ബാക്കി നില്‍ക്കെ എതിരാളികള്‍ക്ക് മറികടക്കാന്‍ കഴിയില്ല.