ബ്രൂണേസ് അയേഴ്സ്: കോപ്പ അമേരിക്കന്‍ പരാജയത്തിനും, അന്താരാഷ്ട്ര ഫുട്ബോളിലെ വിരമിക്കലിന് ശേഷവും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല ലെയണല്‍ മെസി. എന്നാല്‍ മെസിയുടെ പുതിയ ഫോട്ടോ വന്‍ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോപ്പ അമേരിക്ക വേളയില്‍ താടിവച്ച് കളിച്ച മെസി തന്‍റെ ഫാഷന്‍ ബോധം പ്രകടിപ്പിച്ചെങ്കില്‍, അവധിക്ക് ശേഷം എത്തിയ മെസി ശരിക്കും ആരാധകരെ ഞെട്ടിച്ചു.

ചിത്രം ഇവിടെ

മെസിയുടെ ഭാര്യ ആന്‍റോണില്ല റക്കോസയാണ് ഇന്‍സ്റ്റഗ്രാമില്‍ മെസിയുടെ പുതിയ ചിത്രം പോസ്റ്റിയത്. #blondeboy എന്ന ഹാഷ്ടാഗിലായിരുന്നു മെസിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് അടിയില്‍ ആരാധകര്‍ മെസിയെ വെറുതെ വിടുന്നില്ല. അടുത്തിടെ ഉണ്ടായ ടാക്സ് കേസ് അടക്കം പറഞ്ഞ് മെസിയെ ട്രോളുകയാണ് ആരാധകര്‍.