സൈറോ എന്നാണ് മകന് ഇട്ടിരിക്കുന്ന പേര്

ബ്യൂണസ് ഐറസ്: ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി മൂന്നാം തവണയും അച്ഛനായി. മെസി- അന്‍റോണെല്ല ദമ്പതികള്‍ മകന് സൈറോ എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഇരുവരും സുഖമായിരിക്കുന്നതായി ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സി അറിയിച്ചു. 

രണ്ടായിരത്തിപന്ത്രണ്ടില്‍ തിയാഗോയും 2015ല്‍ മാറ്റിയോയും ജനിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു മെസ്സിയും അന്‍റോണെല്ലയും വിവാഹിതരായത്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി ഇന്ന് മലാഗയ്ക്കെതിരായ മത്സരത്തില്‍ നിന്ന് മെസി പിന്മാറിയിരുന്നു. 

View post on Instagram