സെന്‍റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 353 റൺസിന് പുറത്തായി. ആർ അശ്വിന്‍റെയും വൃദ്ധിമാൻ സാഹയുടെയും സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ 353ലെത്തിയത്. പരമ്പരയില്‍ രണ്ടാം സെഞ്ച്വറി നേടിയ അശ്വിൻ 118 റൺസും കന്നിസെഞ്ച്വറി നേടിയ സാഹ 104 റൺസുമെടുത്തു. 5ന് 234 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്.