Asianet News MalayalamAsianet News Malayalam

ലിവര്‍പൂളിന്‍റെ പടയോട്ടം; പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ മറികടന്ന് ഒന്നാംസ്ഥാനത്ത്

ലെസിസ്റ്ററിനെതിരെ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തിയാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. പത്താം മിനിട്ടില്‍ സാ​ദി​യോ മാ​നെ നാല്‍പത്തിയഞ്ചാം മിനിട്ടില്‍ റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​നാ​യി വലകുലുക്കി വിജയം പിടിച്ചെടുത്തത്

liverpool win against lecistercity and first in epl
Author
London, First Published Sep 1, 2018, 11:32 PM IST

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗില്‍ ലിവര്‍പൂളിന്‍റെ പടയോട്ടം. തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ചെമ്പട സ്വന്തമാക്കി. ലെസ്റ്റര്‍ സിറ്റിയുടെ മൈതാനത്ത് നടന്ന പോരാട്ടത്തില്‍ ആതിഥേയരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് കിരിട പോരാട്ടത്തില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയത്.

ലെസ്റ്ററിനെതിരെ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തിയാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. പത്താം മിനിട്ടില്‍ സാ​ദി​യോ മാ​നെ നാല്‍പത്തിയഞ്ചാം മിനിട്ടില്‍ റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​നാ​യി വലകുലുക്കി വിജയം പിടിച്ചെടുത്തത്. അറുപത്തി മുന്നാം മിനിട്ടില്‍ റാച്ചിഡ് ഗെസെല്‍ ആണ് ലെസ്റ്ററിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

4 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാലിലും വിജയം നേടിയാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. കരുത്തരായ ചെല്‍സിക്കും നാല് വിജയങ്ങളുണ്ടെങ്കിലും ഗോള്‍ ശരാശരി ചെമ്പടയ്ക്ക് ഗുണമായി.

 

Follow Us:
Download App:
  • android
  • ios