രാജ്കോട്ട്: ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വെറ്ററന്‍ താരം എം.എസ് ധോണി ഇപ്പോളും പുപ്പുലി തന്നെ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ വിക്കറ്റിനു പിന്നിലെ സൂപ്പര്‍മാന്‍റെ ശാരീരിക ക്ഷമത കണ്ട ന്യൂസീലന്‍ഡ് താരങ്ങള്‍ അമ്പരന്നു. പന്ത് അതിര്‍ത്തികടത്താന്‍ മുന്നോട്ട് കയറിയ ധോണിയെ വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്‌സ് അതിവേഗ സ്റ്റംപിങിന് ശ്രമിച്ചു.
എന്നാല്‍ 36കാരനായ ധോണി എവരെയും ഞെട്ടിച്ച് സാഹസികമായി പിന്‍കാല്‍ ക്രീസിലുറപ്പിച്ചു. മിന്നല്‍ സ്റ്റംബിങുകളുടെ ആശാന്‍റെ പ്രകടനം കണ്ട ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ധോണിയെ ജിംനാസ്റ്റിക് എന്നാണ് വിശേഷിപ്പിച്ചത്. അവസാന ഓവറില്‍ പുറത്തായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മൂന്ന് സിക്‌സുകള്‍ സഹിതം 49 റണ്‍സെടുത്തു.
