തുടര്‍ച്ചയായ നാലാം തവണയും ചാമ്പ്യന്‍പട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കാള്‍സണ്‍. ആദ്യം 6.5 പോയിന്‍റ് സ്വന്തമാക്കുന്നവര്‍ക്കാണ് കിരീടം. 12 മത്സരത്തിന് ശേഷവും ചാമ്പ്യനെ കണ്ടുപിടിക്കാനായില്ലെങ്കില്‍ റാപ്പിഡ് ടൈബ്രേക്കര്‍ സിരീസിലൂടെ വിജയിയെ കണ്ടെത്തും

ലണ്ടന്‍: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ നാലാം മത്സരവും സമനിലയിൽ അവസാനിച്ചു. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ, ഫാബിയാനോ കരുവാനയോടാണ് സമനില സമ്മതിച്ചത്. കഴിഞ്ഞ ദിവസം നടന്ന മൂന്നാം റൗണ്ട് മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു.

നാലാം സമനിലയോടെ ഇരുവർക്കും ഒരോ പോയിന്‍റ് വീതമായി. മത്സരഫലത്തിൽ തൃപ്തനല്ലെന്നും തോൽവിയെക്കാൾ നല്ലത് സമനിലയാണെന്നും നിലവിലെ ചാമ്പ്യൻ കാൾസൺ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ 8 മത്സരം കൂടിയാണ് ശേഷിക്കുന്നത്.

തുടര്‍ച്ചയായ നാലാം തവണയും ചാമ്പ്യന്‍പട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കാള്‍സണ്‍. ആദ്യം 6.5 പോയിന്‍റ് സ്വന്തമാക്കുന്നവര്‍ക്കാണ് കിരീടം. 12 മത്സരത്തിന് ശേഷവും ചാമ്പ്യനെ കണ്ടുപിടിക്കാനായില്ലെങ്കില്‍ റാപ്പിഡ് ടൈബ്രേക്കര്‍ സിരീസിലൂടെ വിജയിയെ കണ്ടെത്തും.