അബ്ദുള്‍ ഹക്കുവും നവീന്‍ കുമാറും ടീമിലെത്തുമെന്ന് സൂചന

കൊച്ചി: ഐഎസ്എല്ലില്‍ കരുത്തുപകരാന്‍‍ കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് കൂടുതല്‍ മലയാളി താരങ്ങള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രതിരോധ താരം അബ്ദുള്‍ ഹക്കുവും എഫ്‌സി ഗോവ ഗോള്‍‌കീപ്പര്‍ നവീന്‍ കുമാറും ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാം സീസണിലെ മികച്ച പ്രകടനമാണ് ഇരുവരെയും ബ്ലാസ്റ്റേഴ്സ് പരിഗണിക്കാന്‍ കാരണം. 

അബ്ദുള്‍ ഹക്കു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി നാല് മത്സരങ്ങള്‍ കളിച്ചിരുന്നു. ഡി.എസ്.കെ ശിവാജിയന്‍സ്, ഫത്തേ ഹൈദരാബാദ് എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. നാലാം സീസണില്‍ ആറ് മത്സരങ്ങളില്‍ ഗോവന്‍ വല കാത്ത നവീന്‍ കുമാര്‍ അഞ്ച് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ജെ.സി.ടി യുടെ യൂത്ത് ടീമിലൂടെ വളര്‍ന്ന നവീന്‍ പൈലാന്‍ ആരോസ്, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ടീമുകളുടെ താരമായിരുന്നു.