ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ആഴ്‌സനലിനെ തോല്‍പിച്ചു. ജെസ്സി ലിംഗാര്‍ഡിന്റെ ഇരട്ട ഗോള്‍ മികവിലാണ് യുണൈറ്റഡിന്റെ ജയം. അന്റോണിയോ വലന്‍സിയയാണ് മൂന്നാം ഗോള്‍ നേടിയത്. ലകാസറ്റെയാണ് ആഴ്‌സനലിന്റെ സ്‌കോറര്‍. ഗോളി ഡേവിഡ് ഡി ഗിയയുടെ തകര്‍പ്പന്‍ സേവുകളും യുണൈറ്റഡിന്റെ ജയത്തില്‍ നിര്‍ണായകമായി. ഈ ജയത്തോടെ 15 കളികളില്‍ 35 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 28 പോയിന്റുള്ള ആഴ്‌സണല്‍ അഞ്ചാമതാണ്.