ജൊഹ്നാസ്ബര്‍ഗ്: ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഒത്തുകളിയാണോ. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡയുടെയും ലുങ്കി എങ്കിടിയുടെയും ട്വീറ്റുകളാണ് ഇത്തരമൊരു വാദത്തിന് ബലം നല്‍കുന്നത്. എല്ലാ ദുഷ്ചെയ്തികള്‍ക്കും കാരണം പണമാണെന്നായിരുന്നു ഇരുവരുടെയും ട്വീറ്റ്. വിവാദമായതോടെ ഇരുവരും ട്വീറ്റ് ഡീലിറ്റ് ചെയ്തു. ഉടന്‍ വിശദീകരണ പോസ്റ്റ് ഇടുകയും ചെയ്തു.

Scroll to load tweet…

ഏകദിന പരമ്പരയില്‍ പ്രമുഖ താരങ്ങളുടെ പരിക്ക് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരുന്നു. ആദ്യ മൂന്ന് ഏകദിനവും തോറ്റ ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് ജയിച്ചു കയറിയത്. അഞ്ചാം ഏകദിനം തോറ്റതോടെ പരമ്പര കൈവിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ക്ഷിണാഫ്രിക്കയുടെ മുന്‍നിര ബൗളര്‍മാരായ റബാഡയുടെയും എങ്കിടിയുടെയും ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കാനിരിക്കെയാണ് ഇരുവരും ട്വീറ്റും വിശദീകരണവുമായി രംഗത്തെത്തിയത്.