പാരീസ്: ടിവി അവതാരകയെ ചുംബിക്കാൻ ശ്രമിച്ച ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണിൽനിന്നു പുറത്താക്കി. ഫ്രഞ്ച് താരം മാക്സിം ഹാമുവിനെയാണ് അധികൃതർ റോളംഗ് ഗാരോവിൽനിന്നു പുറത്താക്കിയത്.
തിങ്കളാഴ്ച ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായശേഷം അഭിമുഖത്തിനെത്തിയ യൂറോസ്പോർട് അവതാരക മാലി തോമസിനോടാണ് ഹാമു മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ ഇയാൾ അവതാരകയെ വലിച്ചടുപ്പിച്ചശേഷം ബലമായി ചുംബിക്കുകയായിരുന്നു. തത്സമയ സംപ്രേക്ഷണത്തിനിടെയായിരുന്നു ഹാമുവിന്റെ അതിരുവിട്ട പെരുമാറ്റം. തത്സമയ സംപ്രേക്ഷണമല്ലായിരുന്നെങ്കിൽ താൻ ഹാമുവിനെ ഇടിച്ചേനെയെന്ന് മാലി തോമസ് പിന്നീട് പ്രതികരിച്ചു.
French Open bans Maxime Hamou after he kissed and groped a reporter during an interview after his loss to Pablo Cuevas (📹: @lynnlovestennis) pic.twitter.com/gcTLrZt2vN
— Sports Illustrated (@SInow) May 30, 2017
ലോക 287-ാം നന്പരായ ഹാമുവിനെ ഇതേതുടർന്ന് അധികൃതർ ഫ്രഞ്ച് ഓപ്പണിൽനിന്നു പുറത്താക്കുകയായിരുന്നു. ഹാമുവിന്റെ അക്രഡിറ്റേഷൻ റോളംഗ് ഗാരോ റദ്ദാക്കിയിട്ടുണ്ട്. ഇനി ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കണമെങ്കിൽ ഹാമുവിന്റെ വിലക്ക് അധികൃതർ നീക്കണം.
