ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ഏകദിനത്തിനിടെയാണ് ടിവി അവതാരകയും ക്രിക്കറ്റര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയുമായ മായന്തിര ലാങറിന് ട്വിറ്ററില്‍ പണികിട്ടിയത്. ടിവി അവതാരകയായി, കാണ്‍പുര്‍ സ്റ്റേഡിയത്തിലെത്തിയ മായന്തിക്ക് സുരേഷ് റെയ്ന എന്ന പേരിലുള്ള വൈ-ഫൈ സിഗ്നല്‍ മൊബൈലില്‍ ലഭിച്ചു. എന്നാല്‍ പാസ്‌വേഡ് അറിയാത്തതിനാല്‍ അത് ഉപയോഗിക്കാന്‍ പറ്റിയില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റു വിഐപികള്‍ക്കും ഉപയോഗിക്കേണ്ട വൈ-ഫൈ നെറ്റ്‌വര്‍ക്കിന് സുരേഷ് റെയ്ന എന്ന യൂസര്‍ നെയിം കൊടുക്കുകയായിരുന്നു. പാസ്‌വേഡ്, അതിഥികള്‍ക്ക് സ്റ്റേഡിയത്തിലെത്തുമ്പോള്‍ മെസേജായി അയച്ചുകൊടുക്കുമായിരുന്നു. ഇതറിഞ്ഞ മായന്തി ഒരു തമാശ ഒപ്പിച്ചു. ട്വിറ്ററില്‍ സുരേഷ് റെയ്‌നയെ മെന്‍ഷന്‍ ചെയ്തുകൊണ്ട്, വൈ-ഫൈയുടെ പാസ്‌വേഡ് തരുമോ എന്നു ചോദിച്ചു. എന്നാല്‍ ആ സമയം രഞ്ജി ട്രോഫി മല്‍സരം കളിച്ചുകൊണ്ടിരുന്ന റെയ്ന, ട്വിറ്ററിലെ സന്ദേശം കണ്ടിരുന്നില്ല. കുറേനേരമായിട്ടും റെയ്നയുടെ പ്രതികരണമില്ല. ഈ സമയത്താണ് ആരാധകര്‍ പണി തുടങ്ങിയത്. പാസ്‌വേഡ് അന്വേഷിച്ചുകൊണ്ടുള്ള മായന്തിയുടെ ട്വീറ്റിനെ കളിയാക്കിക്കൊണ്ടായിരുന്നു ആരാധകര്‍ രംഗപ്രവേശം ചെയ്തത്. എംഎസ്ഡി എന്ന് ശ്രമിച്ചുനോക്കൂ എന്നായിരുന്നു ഒരാളുടെ റിട്വീറ്റ് ചെയ്തത്. ജിയോ ധന്‍ ധനാ ധന്‍ എന്ന് മറുപടി നല്‍കിയവരുമുണ്ട്. ബാന്‍ യോ-യോ പ്ലീസ് എന്ന് മറുപടി നല്‍കിയിവരുമുണ്ട്. അടുത്തിടെ നടത്തിയ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് റെയ്‌ന ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായത്.

Scroll to load tweet…