ദില്ലി: എട്ടു വയസ്സില്‍ അണ്ടര്‍ 12 ക്രിക്കറ്റ് സ്‌കൂള്‍ ടീമില്‍ കളിക്കാന്‍ ഒരുങ്ങുന്ന ബാലന്‍ അത്ഭുതമാകുന്നു‍. ഇതിനകം ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ തരാംമായിരിക്കുകയാണ് ശായന്‍ എന്ന പയ്യന്‍. ക്രിക്കറ്റ് പരിശീലകനായ ഉത്തം ഭട്ടാചാര്യയ്ക്ക് കീഴില്‍ കഴിവുകള്‍ തേച്ചു മിനുക്കുന്ന ജോലിയിലാണ് ഇപ്പോള്‍ ശയന്‍ ജമാല്‍‍. നന്നേ ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ് ഭ്രാന്തനായി മാറിയ കുഞ്ഞു ശായന്‍റെ മികവ് കണ്ടറിഞ്ഞ് ഉത്തം തന്നെയാണ് തന്‍റെ അക്കാദമിയില്‍ പയ്യന് പരിശീലനത്തിന് പ്രവേശനം നല്‍കിയത്. 

മറ്റു കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്ന പ്രായത്തില്‍ ശയന്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് അന്താരാഷ്ട്ര മാച്ചുകളാണ്. ചെറുപ്പത്തില്‍ തന്നെ നല്ല ക്രിക്കറ്റ് സെന്‍സില്‍ ശയന്‍ ബാറ്റ് ചെയ്യുമായിരുന്നെന്ന് പിതാവ് പറയുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും ലോകം മുഴുവന്‍ ആരാധകരുള്ള താരവുമായ സച്ചിന്‍ പോലും നാലാം വയസ്സില്‍ ക്രിക്കറ്റ് കളിച്ചിരുന്നില്ല എന്നതാണ് ഏവരേയും ഞെട്ടിക്കുന്നത്. ഒരു ദിവസം ശായന്‍ രാജ്യത്തിന് കളിക്കുക തന്നെ ചെയ്യുമെന്ന് ഉത്തം ആണയിടുന്നു.