മെസി എന്ന ഫുട്ബോള്‍ കളിക്കാരന്‍ സത്യസന്ധനാണ്... ഫുട്ബോളിനെ അദ്ദേഹം അഗാധമായി സ്നേഹിക്കുന്നു... തന്റെ ടീമിനെ അഗാധമായി സ്നേഹിക്കുന്നു... തന്റെ രാജ്യത്തെ അഗാധമായി സ്നേഹിക്കുന്നു... രാജ്യത്തിനുവേണ്ടി തന്റെ കടപ്പാട് ഇന്നു നിര്‍വഹിക്കാന്‍ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു... ആ വേദനയാണ് ഇന്നത്തെ വിരമിക്കല്‍ പ്രഖ്യാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്...

ലോക ഫുട്ബോളിന്റെ നെറുകയില്‍ നില്‍ക്കുന്ന താരമാണു മെസി. ഫുട്ബോളിനു മെസി എന്ന താരത്തെ അവഗണിക്കാനാവില്ല. ഇടതുകാല്‍ കൊണ്ടു ഗോള്‍പോസ്റ്റിലേക്ക് ഉതിര്‍ക്കുന്ന വെടിയുണ്ടകള്‍ ഫുട്ബോള്‍ ആരാധകരുടെ മനസില്‍നിന്നു മായുമോ? മെസിക്ക് ഒരുപാടു നാള്‍ ഇനിയും കളിക്കാനാകും. 29 വയസല്ലേ ആയുള്ളൂ. പണ്ട് സച്ചിന്‍ ചെയ്തതുപോലെ മെസിക്കു ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറാമായിരുന്നു. എന്നിട്ടു കളി തുടരാമായിരുന്നു. 

അര്‍ജന്റീനയോടുള്ളതുപോലെ ബാഴ്സലോണയോടും മെസിക്ക് കൂറുണ്ട്. വിരമിക്കല്‍ പ്രഖ്യാപനത്തോടെ വലിയ വിവാദങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരുകാര്യം ഓര്‍ക്കണം. മെസിയെ നല്ല ഒരു മനുഷ്യനാക്കി കളിക്കാനുള്ള അവസരമുണ്ടാക്കിയതു ബാഴ്സലോണയാണ്. രോഗത്തിന്റെ മുര്‍ധന്യത്തില്‍ പണംകൊണ്ട് മെസിയെ തിരികൊക്കൊണ്ടുവന്നത് ക്ലബ്. അപ്പോള്‍ ബാഴ്സലോണയോടുള്ള കൂറ് സ്വാഭാവികമല്ലേ..

നിര്‍ഭാഗ്യം മെസിയെ പിന്തുടരുന്നകാഴ്ചയാണു പലപ്പോഴും ലോക ഫുട്ബോള്‍ കണ്ടിട്ടുള്ളത്. അത് ഇപ്പോഴും തുടരുന്നു. ഈ കറുത്ത ദിവസം മറക്കാന്‍ ലോക ഫുട്ബോളിനു കഴിയില്ല മെസീ... താങ്കള്‍ കളിയില്‍നിന്നു മാറരുത്., ലോക ഫുട്ബോള്‍ കളിക്കാതിരിക്കരുത്...